പകൽ സ്കൂൾ, രാത്രിയിൽ തട്ടുകട ; പറവയിലെ ഹസീബിന്‍റെ ലൈഫ് ഇങ്ങനെ…


ഇച്ചാപ്പിയെയും ഹസീബിനെയും അത്ര പെട്ടന് മറക്കാൻ പ്രേക്ഷകർക്ക് ആകില്ല. പറവ എന്ന ഗംഭീര ചിത്രത്തിന് ശേഷം അവർ പറന്നു കയറിയത് മലയാളികളുടെ നെഞ്ചിലേക്കാണ്. ഹസീബിനെ അവതരിപ്പിച്ച ഗോവിന്ദ് എന്ന മിടുക്കന്റെ യഥാർഥ ജീവിതത്തെ പറ്റിയുള്ള വാർത്തകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.


സിനിമ ഹിറ്റായി പ്രേക്ഷകരുടെ ഇടയിൽ താരമായെങ്കിലും ഗോവിന്ദ് ഇപ്പോഴും ആ കൊച്ചിയിലെ സാധാരണക്കാരൻ തന്നെയാണ്. അമ്മയുടെ തട്ടുകടയിലെ പ്രധാന സഹായിയാണ് ഗോവിന്ദ്. ഇതേ തട്ടുകടയിൽ വച്ചാണ് സൗബിൻ ഗോവിന്ദിനെ തിരഞ്ഞെടുക്കുന്നത് എന്നത് വേറൊരു കാര്യം.

ചെറളായി മഞ്ഞ ഭഗവതി ക്ഷേത്രത്തിനു സമീപം ഷീറ്റ് കൊണ്ട് മറച്ച രീതിയിലുള്ള തട്ടുകടയെ ഹോട്ടൽ എന്നൊന്നും വിശേഷിപ്പിക്കാനാകില്ല. ഗോവിന്ദ് സ്കൂൾ വിട്ടു വന്നാൽ പിന്നെ ഇവിടെ അമ്മയെ സഹായികലാണ്. പതിനാറു വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചതിനു ശേഷം അമ്മയാണ് ഗോവിന്ദിനെയും സഹോദരങ്ങളെയും വളർത്തിയത്.

തുറവൂർ ടി ഡി ഹൈ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് ഗോവിന്ദ്. പണ്ട് മുതലേ കടയിലെ കാര്യങ്ങൾക്ക് സഹായിക്കുന്നത് ഗോവിന്ദ് ആണെന്ന് അമ്മ പറയുന്നു. ഗോവിന്ദ് ഒരു കൊച്ചു ഹസീബ് തന്നെയാണ് ജീവിതത്തിലും.

Facebook Comments