Cinema Diary

അതിശയനിലൂടെ വന്നു നായകനായി അതിശയിപ്പിച്ച് ദേവദാസ്…!

അതിശയനിലൂടെ വന്നു നായകനായി അതിശയിപ്പിച്ച് ദേവദാസ്…!

നടൻ രാമുവിന്റെ മകൻ ദേവദാസ് കുട്ടിയായിരുന്നപ്പോൾ അതിശയൻ, ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകാർഷിച്ച ബാലതാരമാണ്. ദേവദാസിനെ നായകനായി ഇന്നിറങ്ങിയ ‘കളിക്കൂട്ടുകാർ’ എന്ന സിനിമ. പി കെ ബാബുരാജ് ആണ് കളിക്കൂട്ടുകാർ സംവിധാനം ചെയ്തിരിക്കുന്നത്. വിനയന്റെ സംവിധാനസഹായി ആയിരുന്നു പി കെ ബാബുരാജ്.രാമു സ്വയമൊരു തിരക്കഥ തയ്യാറാക്കി ആണ് മകനെ നായകനായി സിനിമയിലേക്കിറക്കുന്നത് എന്നത് ശ്രദ്ദേയമാണ്.

ഭാസി പടിക്കൽ എന്ന ഒറിജിനൽ പേരിലാണ്‌ രാമു കളിക്കൂട്ടുകാരുടെ ടൈറ്റിൽകാർഡിൽ സ്‌ക്രിപ്റ്റിന്റെ ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്. എൽ കെ ജി മുതൽ എഞ്ചിനിയറിംഗ് വരെ ഒന്നിച്ച് പഠിച്ച ആനന്ദ്, അഞ്ജലി, ആയിഷ തുടങ്ങിയ ആറു കൂട്ടുകാരുടെ കഥപറയുന്ന ചിത്രമാണ് കളിക്കൂട്ടുകാർ.

Facebook Comments