കെ ജി ഫ് വമ്പൻ ഹിറ്റ് ആയതിനു പിന്നാലെ കെ ജി ഫ് 2 ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നായകൻ യഷ്, നായിക ശ്രിനിധി ഷെട്ടി, സംവിധായകൻ പ്രശാന്ത് നീൽ എന്നിവർ പൂജയില്‍ സന്നിഹിതരായിരുന്നു. സഞ്ജയ് ദത്ത് ആകും വില്ലനായി എത്തുക. നടി രവീണ ടണ്ടനും ചിത്രത്തിൽ ഭാഗമായേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.