Cinema Diary

ജോർജേട്ടൻ ഹീറോയാടാ ഹീറോ !

2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പോക്കിരിരാജ യുടെ രണ്ടാം ഭാഗം മധുരരാജ ഇൗ വർഷത്തെ വിഷുവിന് പ്രേക്ഷകരെ തേടി വിരുന്നെത്തിരിക്കുകയാണ് തിയേറ്ററുകളിൽ. ചിത്രത്തിന്റെ ചൂടുള്ള വിദേശങ്ങളിൽ സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യുന്നത് മമ്മൂട്ടിയുടെ ലുക്കിനെ കുറിച്ച് തന്നെയാണ്.പോക്കിരി രാജയുടെ ഫോട്ടോയും മധുര രാജയുടെ ഫോട്ടോയും ഒന്ന് ചേർത്ത് വെച്ച് നോക്കിയാൽ ആരും ഒന്ന് അമ്പരന്നു പോകും……. കാരണം
പോക്കിരിരാജ യിൽ നിന്നും മധുര രാജയിലേക്ക്‌ ഏകദേശം ഒരു പതിറ്റാണ്ടിന്റെ ദൂരമുണ്ട്… എന്നാൽ രണ്ടു സിനിമകളിലും ഇക്കയുടെ ചിത്രത്തിന്‌ മാത്രം ഒരു മാറ്റവുമില്ല….. പ്രേക്ഷക ലോകത്ത് ഇന്നും നിഗൂഢമായി തുടരുന്ന ഇക്കാ ന്റെ ഇൗ ലുക്കി ന് പിന്നിൽ ഒരു കഥയുണ്ട് ….
രണ്ടര പതിറ്റാണ്ടുകാലം
മലയാളത്തിന്റെ അഹങ്കാരത്തിന് അലങ്കാരം പകർന്ന ജോർജിന്റെ കഥ…….

ജോർജേട്ടൻ ഹീറോയാടാ ഹീറോ !

ജോർജ് എന്ന പേര് കേൾക്കുമ്പോൾ ഏതൊരു സിനിമ പ്രേമിയുടെയും മനസ്സിലേക്ക് ആദ്യം ഓടിവരുന്ന മുഖം മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജിന്റേതാകും. കഴിഞ്ഞ 25 വർഷക്കാലം മലയാളികൾ പിന്നിലും ,മുന്നിലുമായി പല തവണ മമ്മൂട്ടിയോടൊപ്പം ചേർത്തു വായിച്ച പേര് . ഒരു മേക്കപ്പ് മാനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കകാലം . എന്നാൽ സിനിമകളുടെ ചാർട്ടിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ വൈദഗ്ധ്യം കാണിച്ച ജോർജ് പിന്നീട് മമ്മൂട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. മമ്മൂട്ടിയുടെ കുടുംബങ്ങൾക്കിടയിലും പ്രഥമ സ്ഥാനമാണ് ജോർജിനുള്ളത്. എന്തിനും, ഏതിനും ഏത് നേരവും കൂടെയുള്ള ജോർജിന്റെ സാമീപ്യമാണ് മമ്മൂക്കയുടെ സൗന്ദര്യ രഹസ്യമെന്ന് പറഞ്ഞാലും അതിശയപ്പെടേണ്ട കാര്യമില്ല. ദിന ചര്യകളിലും ,വ്യായാമത്തിലും ,ഭക്ഷണ കാര്യത്തിലുമൊക്കെ കൃത്യ നിഷ്ഠ പുലർത്തുന്ന ഒരു താരത്തിനൊപ്പം ഇത്രയും വർഷക്കാലം ഒരു സഹായിയായി കൂടെ നിൽക്കാൻ സാധിച്ചുവെങ്കിൽ അതിൽ ജോർജിന്റെ അർപ്പണ ബോധവും ,കഠിനാധ്വാനവും കൂടിയേ തീരൂ. അതുകൊണ്ടൊക്കെയാണ് മലയാള സിനിമ ആരാധകർക്കിടയിൽ ജോർജ് ഇന്ന് ജോർജ് ഏട്ടനായി മാറിയതും .

മമ്മൂട്ടി ഓരോ തവണ വെള്ളിത്തിരയിൽ തിളങ്ങുമ്പോഴും ജോർജിന്റെ സ്വതസിദ്ധമായ മേക്കപ്പുകൾക്ക് പത്തരമാറ്റ് തിളക്കമായിരുന്നു .അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസയേറ്റുവാങ്ങിയ പല മമ്മൂട്ടി കഥാപാത്രങ്ങൾക്കും പിന്നിൽ ജോർജിന്റെ മേക്കപ്പിനും വലിയൊരു സ്ഥാനമുണ്ടായിരുന്നു .ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിർണ്ണയത്തിൽ ഏറെ ചർച്ചയായ പല സിനിമകൾക്കും പറയാനുണ്ട് ഓരോ കഥകൾ . പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ പിന്നണിയിൽ ഏറെ കയ്യടി നേടിയത് ആ മൂന്ന് കഥാപാത്രങ്ങളെയും വെവ്വേറെ നിലനിർത്തിയ മേക്കപ്പ് വൈദഗ്ധ്യം തന്നെയായിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിൽ മമ്മൂട്ടി എന്ന നടൻ 250 സിനിമകളിൽ അഭിനയിച്ചെങ്കിൽ അതിൽ 250 സിനിമകളിലെയും കഥാപാത്രങ്ങൾ ഒന്നിനൊന്നു വ്യത്യസ്തമായി നിലനിൽക്കുന്നതിൽ ഒരു കാരണം ജോർജിന്റെ മേക്കപ്പ് തന്നെയാണ്.

രണ്ടര പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു മേക്കപ്പ് മാൻ എന്നതിൽ കവിഞ്ഞുള്ള അദ്ദേഹത്തിന്റെ സത്യസന്ധതയും ,വിശ്വാസ്യതയും തിരിച്ചറിഞ്ഞ മമ്മൂട്ടി തന്റെ വിശ്വസ്തനായി കൂടെ കൂട്ടുകയായിരുന്നു . നീലഗിരി എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ ബന്ധം ഇന്ന് മാമാങ്കം വരെ എത്തി നിൽക്കുന്നു.

മമ്മൂട്ടിയുടെ സൗന്ദര്യവും ,ആരോഗ്യ രഹസ്യവും ഇന്നും മലയാളികളുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ എല്ലാവരുടെ മനസ്സിലേക്കും ആദ്യം കടന്നു വരുന്ന മുഖം ഒരുപക്ഷേ ജോർജിന്റേതാകാം. മമ്മൂട്ടിക്കൊപ്പം തന്നെ കാലത്ത് എണീറ്റ്‌ , കൃതമായ വ്യായാമങ്ങൾ ചെയ്യുകയും, അദ്ദേഹത്തിന്റെ ഭക്ഷണ കാര്യത്തിൽ വരെ അതീവ ശ്രദ്ധചെലുത്തുകയും ചെയ്യുന്നതിൽ ജോർജിന്റെ പങ്ക് വിസ്മരിക്കാതെ തരമില്ല.

മമ്മൂട്ടി എന്ന നടനിലുമുപരി , ആ വ്യക്തിയെ വേറിട്ടു നിർത്തുന്നത് അദ്ദേഹത്തിന്റെ സ്റ്റൈലാണ് . ഹെയർ സ്‌റ്റൈലായാലും ,ഡ്രെസ്സിംഗ് സ്റ്റൈലായാലും ഇന്നത്തെ യൂത്തൻമാർക്ക് പോലും കിടപിടിക്കാനാകാത്ത വിധം മമ്മൂട്ടിയെന്ന നടന്റെ സ്റ്റൈലിനെ നിലനിർത്തുന്നത് ഈ ജോർജ് ടച്ചാണ്‌ . എന്നാൽ ഒരിക്കൽ പോലും വാർത്തകൾക്കോ, ഗോസ്സിപ്പുകൾക്കോ പിടി കൊടുക്കാതെ ഏവർക്കും പ്രിയപ്പെട്ടവനായി നിലനിന്നു . എന്നാലിപ്പോൾ ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന പതിനെട്ടാംപടി എന്ന ചിത്രത്തിലെ ഒരു ഫോട്ടോഗ്രാഫ് വീണ്ടും ട്രെൻഡായി മാറിത്തുടങ്ങിയതോടെയാണ് ജോർജിന്റെ പേര് മലയാളി പ്രേക്ഷകർക്കിടയിൽ വീണ്ടും സംസാര വിഷയമായി മാറിയിരിക്കുന്നത്. ആരാണ് ഈ ട്രെൻഡിങ് ലുക്കിന് പിന്നിലെന്ന് അന്വേഷണം തുടങ്ങിയപ്പോഴാണ് ഹെയർ സ്റ്റൈലും, കോസ്റ്റ്യൂം അടക്കമുള്ള മുഴുവൻ ഡിസൈനിങ്ങും നടത്തിയ ജോർജ് വീണ്ടും താരമായത് . നാല് പതിറ്റാണ്ടിലേറെ സിനിമയെ അറിഞ്ഞ മമ്മൂട്ടി എന്ന അതികായന്റെ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ ജോർജിനെപ്പോലൊരു സന്തത സഹചാരി കൂടിയുണ്ടെങ്കിൽ മലയാള സിനിമയിൽ ഇനിയും ഈ കൂട്ടുകെട്ടിൽ ഒരുപാട് ട്രെൻഡുകൾ ഉണ്ടാകും, അതോടൊപ്പം ഇനിയും ജോർജിന്റെ പ്രതിഭ സ്മരിക്കപ്പെടുംസിനിമ ലോകത്തെ ഒട്ടനവധി കഥാപാത്രങ്ങൾക്ക് നിറം പകർന്ന പ്രശസ്തനായ ഒ എം ദേവസ്യയുടെ മകനിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് മലയാളികൾ…. പ്രതിഭാസത്തിന് പരിധികൾ നിശ്ചയിക്കാൻ പ്രായം പോലും പരാജയപ്പെട്ട ആ നടന വിസ്മയം ഇനിയും വെള്ളിത്തിര കീഴടക്കുന്ന കാലമത്രയും വർണ്ണ വിസ്മയത്തിന്റെ അസാമാന്യ പ്രതിഭയുമയി ജോർജും ഉണ്ടാവും….
അച്ഛാ ദിൻ , ഇമ്മാനുവൽ ,ലാസ്റ്റ് സപ്പർ , എന്നീ ചിത്രങ്ങളിലൂടെ നിർമ്മാതാവിന്റെ കുപ്പായവും അണിഞ്ഞു.

തെന്നിന്ത്യയിലെ മുൻനിര അവാർഡ് ഹോസ്റ്റ് ചെയ്യുന്ന ചലച്ചിത്ര മാധ്യമമായ Behindwoods ന്റെ അംഗീകാരവും ജോർജിനെ തേടിയെത്തി . മലയാളത്തിന്റെ അതിർത്തി കടന്നും ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങളിലൂടെ തന്നെ മനസ്സിലാക്കാം, മമ്മൂട്ടിയുടെ സ്വന്തം ജോർജ് അഥവാ മമ്മൂക്ക ഫാൻസിന്റെ സ്വന്തം ജോർജേട്ടൻ സൂപ്പറാന്നേ …. ❤

Facebook Comments