Cinema Diary

മോഹൻലാലിനെ വെച്ച് മലയാള സിനിമയെടുക്കാൻ ബോളിവുഡ് സംവിധായകൻ…

മോഹൻലാലിനെ വെച്ച് മലയാള സിനിമയെടുക്കാൻ ബോളിവുഡ് സംവിധായകൻ…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് മോഹൻലാൽ തന്റെ അടുത്ത ചിത്രത്തെ പറ്റി പറഞ്ഞിരുന്നു… ബോളിവുഡ് സംവിധായകൻ അജോയ് വർമയാണ് ചിത്രം സംവിധാനം ചെയുന്നത്.. സ്ക്രിപ്റ്റ് സാജു തോമസും , നിർമാണം സന്തോഷ് ടി കുരുവിളയുമാണ്.. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക..

മലയാളത്തിൽ അവരുടെ ആദ്യത്തെ ചിത്രമാകും ഈ സിനിമ…

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പിന്റെ നിർമാണം ചെയ്തതും മൂൺ ഷോട്ട് എന്റർടൈൻമെന്റ് ആണ്…

മോഹൻലാലായിരുന്നു ആ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്…

ഈ വർഷം ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം… ശ്രീലങ്ക , മുംബൈ , പുണെ… തുടങ്ങിയ സ്ഥലങ്ങളിലാകും ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക…

Facebook Comments