Cinema Diary

മിസ്സ്‌ സൗത്ത് ഇന്ത്യ കിരീട നേട്ടത്തിന് പിന്നിൽ അമ്മയുടെ മാർഗ ദർശനങ്ങൾ, വിജയ രഹസ്യം തുറന്നു പറഞ്ഞ് നിഖിത തോമസ്.

കേരളത്തിലെ ഏതൊരു പെണ്കുട്ടിയ്ക്കും മാതൃകയാക്കാവുന്ന നേട്ടങ്ങൾക്കുടമയാണ് നിഖിത തോമസ്. ചെറു പ്രായത്തിൽ കണ്ട സ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ചു വിജയം നേടിയവൾ. എറണാകുളം സ്വദേശിയായ നിഖിത യുടെ ഈ വിജയ യാത്ര തുടരുകയാണ്.

ഏതൊരു അച്ഛനും, അമ്മയ്ക്കും തന്റെ മക്കളേ വലിയ നിലകളിൽ എത്തിക്കണമെന്ന് തന്നെയാണ് ആഗ്രഹം എന്നാൽ എത്രപേർ അവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ അവരെ അനുവദിക്കാറുണ്ട്? എന്നാൽ ഇന്ന് മിസ്സ്‌ സൗത്ത് ഇന്ത്യ കിരീട നേട്ടം സ്വന്തമാക്കിയ നിഖിത തോമസിന്റെ വിജയ രഹസ്യം അവരുടെ കുടുംബമാണ്. ചെറു പ്രായത്തിലെ നിഖിതയുടെ കഴിവുകൾ തിരിച്ചറിഞ്ഞു നിഖിതയ്ക്ക് പരിപൂർണ്ണ പിന്തുണ നൽകി കൂടെ നിന്നത് അമ്മയും, അച്ഛനും ചേച്ചിയും അടങ്ങുന്ന കുടുംബാണ്.

വേണ്ട കാര്യങ്ങളിലൊക്കെ മാർഗ നിർദേശങ്ങൾ നൽകാൻ അമ്മ അനിതാ തോമസും, പ്രോത്സാഹനവുമായി ചേച്ചി നീതു തോമസും കൂടെയുണ്ടാകും. അച്ഛൻ തോമസ് നൈനാൻ പിന്തുണയ്ക്കാനും. ഫാമിലിക്കൊപ്പം ചെറുപ്പത്തിൽ മിസ്സ്‌ കേരള മത്സരം കണ്ടതു മുതൽ തുടങ്ങിയ ആഗ്രഹമാണ് മോഡലിംഗ്. യോഗ്യത പ്രായമായ 18 വയസ്സ് തികഞ്ഞപ്പോൾ തന്നെ ആവശ്യമായ പരിശീലനങ്ങൾ നേടി മത്സരാർത്ഥിയുമായി. ആരംഭത്തിൽ തന്നെ ആറാം സ്ഥാനം സ്വന്തമാക്കുവാൻ കഴിഞ്ഞ നിഖിതയുടെ അടുത്ത ലക്ഷ്യം തെന്നിന്ത്യൻ സുന്ദരി പടമായിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെ നടത്തിയ ഈ പരിശ്രമങ്ങൾ ഈ വർഷം നടന്ന മിസ്സ്‌ സൗത്ത് ഇന്ത്യ മത്സരത്തിൽ കിരീട നേട്ടത്തിലാണ് കൊണ്ടെത്തിച്ചത്. ഇനിയും വലിയ സ്വപ്ങ്ങൾ തന്നെയാണ് നിഖിതയ്ക്ക് കൂട്ട്. മോഡലിംഗിനൊപ്പം പഠനത്തിനും പ്രാധാന്യം നൽകുന്നതാണ് നിഖിതയുടെ കരിയർ പ്ലാൻ. BBA ആദ്യ വർഷ വിദ്യാർത്ഥിനിയായ നിഖിതയ്ക്ക്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഉപരി പഠനം നടത്താനാണ് ആഗ്രഹം.

മിസ്സ്‌ സൗത്ത് ഇന്ത്യ കിരീടം നേടിയതോടെ സിനിമയിലേക്കും ഒരുപാട് അവസരങ്ങളാണ് നിഖിതയെ തേടിയെത്തിയിരിക്കുന്നത്. ആഗ്രഹങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നതിനൊപ്പം ഒരാളുടെയെങ്കിലും ജീവിതത്തിൽ പ്രചോദനമാകണമെന്ന നിഖിത തോമസിന്റെ ആഗ്രഹങ്ങൾക്ക് കൂടി ഈ നേട്ടത്തിലൂടെ സാധ്യമായിരിക്കുകയാണ്.

Facebook Comments