Cinema Diary

മഹാ പ്രളയത്തെ അതിജീവിച്ച മലയാളികൾക്കായി ഒരു കിടിലൻ സംഗീതോപഹാരം “റെ ഓഫ് ഹോപ്പ്”…!

ചിത്രീകരണ ശൈലികൊണ്ടും സംഗീതം കൊണ്ടും വ്യത്യസ്തമായ അനുഭവം തീർക്കുകയാണ് ശ്രീ.ജസ്റ്റിൻ തോമസ് ചെങ്ങന്നൂരിന്റെ സംവിധാനത്തിൽ റിസെൻ ലവ് ക്രീഷൻസ് എന്ന പ്രവാസി മലയാളികളുടെ കൂട്ടായിമയിൽ പിറന്ന “റെ ഓഫ് ഹോപ്പ്” എന്ന സംഗീത വീഡിയോ ആൽബം.

നിനവറിയാതെ എല്ലാ കണക്കുകൂട്ടലുകള്കും മുകളിലൂടെ ഇടമുറിയാതെ പെയ്തിറങ്ങി ഒരു മഹാപ്രളയമായി മാറി ഇന്നും ഉണങ്ങാത്ത മുറിവുകൾ നൽകുകയും, വേട്ടയാടപ്പെടുന്ന ഓർമ്മപ്പെടുത്തലുകൾ സമ്മാനിക്കുകയും ചെയ്ത ദിനങ്ങളെ ക്രിയാത്മകമായി അതിജീവനത്തിന്റെ പാതയിൽ ഒരു പുത്തൻ തേരോട്ടം തീർക്കുന്ന മലയാള മനസിന് നിസ്വാർത്ഥതയുടെ, കൂട്ടായിമയുടെ അകമലർ വിരിയിച്ച മലയാളികളുടെ കരുത്തിന്റെ മുമ്പിൽ പ്രതീക്ഷയുടെ ഊർജം പകരുകയാണ് ഈ സംഗീത ആൽബം.

ശ്രീ.ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്രീ.സജി മുളമൂട്ടിലും നിർമാണം റെനിറ്റാ, റൂബെൻ, സോണിയ റേച്ചൽ എന്നിവർ ആണ്. സോണിയ വറുഗീസ്, ശ്രേയ വറുഗീസ്, വിദ്യ വറുഗീസ്, രാകേഷ് ആലപ്പുഴ, ബെറിൻ സൂസൻ എന്നിവർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Facebook Comments