Cinema Diary

അതെനിക്ക് പറ്റിയ തെറ്റ്, സംഗതി ഇത്ര പുലിവാല്‍ ആകുമെന്ന് വിചാരിച്ചില്ല; സുരഭി ലക്ഷ്മി

SURABHI LAKSHMI FACEBOOK

അറിയാതെ സംഭവിച്ച ആ തെറ്റ് ഇത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ലെന്ന് തുറന്നു പറഞ്ഞ് സുരഭി ലക്ഷി. ജഗത്ബികെ എന്ന അടിക്കുറിപ്പോടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരഭി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു സുരഭിക്ക് പുലിവാലായത്.

സുരഭിയുടെ ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്സിൽ കൂടുതലും വന്നത്, വീണ്ടും വിവാഹിതയായോ, കൂടെ നില്‍ക്കുന്ന ഈ ജഗത്ബികെ ആരാണ് എന്നൊക്കെയായിരുന്നു. നിരവധി സംശയങ്ങളും ചോദ്യങ്ങളുമായിരുന്നു ചിത്രത്തിന് താഴെയുള്ള കമന്റ് ബോക്‌സില്‍ നിറഞ്ഞത്. എന്നൽ അന്ന് താരം പ്രതികരിച്ചില്ല.

SURABHI LAKSHMI FACEBOOK POST GOES VIRAL

പിന്നീട് സംഗതി പുലിവാലാകും എന്ന് കണ്ടപ്പോൾ ഒടുവില്‍ ഇതാ വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തി. “എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. എനിക്കൊപ്പമുള്ളത് എന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാര്‍ ആണ്. അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ജഗതാംബികെ എന്നാണ് അല്ലാതെ ജഗത്ബികെ അല്ല.” ഇങ്ങനെയായിരുന്നു സുരഭിയുടെ പ്രതികരണം.

അടുത്തിടെയായിരുന്നു സുരഭിയും വിപിന്‍ സുധാകറുമായുള്ള വിവാഹമോചനം. സുരഭി പോസ്റ്റ് ചെയ്ത ചിത്രം താരം വീണ്ടും വിവാഹം കഴിച്ചതായി ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിപ്പി എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സുരഭി ഇപ്പോള്‍.

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

_20170812_154043

മലയാളിയുടെ ഹോളിവുഡ് ഗാനം കേൾകാം

Facebook Comments