Cinema Diary

നടി സ്വാതി റെഡ്ഡി വിവാഹിതയായി… ചിത്രങ്ങള്‍ കാണാം…

നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍.

സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി സ്വാതി റെഡ്ഡി വിവാഹിതയായി.

പൈലറ്റായ വികാസ് ആണ് വരന്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു…

മലേഷ്യന്‍ എയര്‍വേയ്സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്.

ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന്‍ ശിവരാമ കൃഷ്ണ. റഷ്യയിലാണ് സ്വെറ്റ്ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം ചെലവിട്ടത്.

Facebook Comments